Saturday, September 7, 2024

HomeMain Storyവായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി കരാര്‍ ഉണ്ടാക്കി, ഡി.ജി.പിയുടെ ഭാര്യയ്‌ക്കെതിരേ കോടതി നടപടി

വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി കരാര്‍ ഉണ്ടാക്കി, ഡി.ജി.പിയുടെ ഭാര്യയ്‌ക്കെതിരേ കോടതി നടപടി

spot_img
spot_img

തിരുവനന്തപുരം: വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി കരാര്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ ഭാര്യ എസ്. ഫരീദാ ഫാത്തിമയുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി. 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങി വില്‍പനക്കരാര്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. പണം തിരികെ കൊടുക്കുത്താല്‍ ക്രയവിക്രയം അനുവദിക്കുമെന്ന വ്യവസ്ഥയിലാണ് നടപടിയെന്ന് അഡീഷനല്‍ സബ് കോടതി വ്യക്തമാക്കി.

നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വാന്‍സ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നല്‍കിയില്ലെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ഡി.ജി.പിയും ഭാര്യയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

എന്നാല്‍, ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം തന്ന ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടി. എന്നാല്‍, മൂന്നു മാസം കഴിഞ്ഞട്ടും ബാക്കി പണം തരാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡി.ജി.പി പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments