Saturday, September 7, 2024

HomeMain Storyകമല ഹാരീസ് പ്രസിഡന്റാകണം; സര്‍വ്വെയില്‍ ഭൂരിപക്ഷം പേരുടേയും അഭിപ്രായം

കമല ഹാരീസ് പ്രസിഡന്റാകണം; സര്‍വ്വെയില്‍ ഭൂരിപക്ഷം പേരുടേയും അഭിപ്രായം

spot_img
spot_img

വാഷിംഗ്ടണ്‍: കമല ഹാരീസ് പ്രസിഡന്റാകണമെന്ന് ഡാറ്റ ഫോര്‍ പ്രോഗ്രസ് നടത്തിയസര്‍വ്വെയില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബൈഡന്റെ പ്രായാധിക്യവും ഓര്‍മ്മക്കുറവും കാരണം ഡെമോക്രാറ്റുകള്‍ക്ക് സ്പോണ്‍സര്‍മാരെയും വോട്ടര്‍മാരുടെ പിന്തുണയും നഷ്ടപ്പെടുകയാണ്.

എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചാല്‍ പകരം വൈസ് പ്രസിഡന്റ് കമല ഹാരിസാണ് സ്ഥാനാര്‍ത്ഥിയെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച ഡാറ്റ ഫോര്‍ പ്രോഗ്രസ് നടത്തിയ ഒരു ഫ്ലാഷ് പോളില്‍ 387 ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 1,011 യുഎസ് വോട്ടര്‍മാരില്‍ അധികവും ബൈഡന് പകരക്കാരിയായി തിരഞ്ഞെടുത്തത് കമലാ ഹാരിസിനെയാണ്.

ആശങ്കകള്‍ക്കിടയിലും, ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്മാറാന്‍ യാതൊരു തരത്തിലും ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും, ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹം മാറിനില്‍ക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റും മത്സരാര്‍ത്ഥിയുമായ കമലാ ഹാരിസ് അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മുന്‍നിര ഡെമോക്രാറ്റുകളില്‍ ഒരാളാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments