Saturday, September 7, 2024

HomeNewsIndiaഹിന്ദു വെറുപ്പ് പറയില്ല, നിങ്ങള്‍ ഹിന്ദുവല്ല-മോദിക്കെതിരേ രാഹുല്‍ ഗാന്ധി

ഹിന്ദു വെറുപ്പ് പറയില്ല, നിങ്ങള്‍ ഹിന്ദുവല്ല-മോദിക്കെതിരേ രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂഡല്‍ഹി: ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുല്‍ ബി.ജെ.പിയെ ലക്ഷ്യമിട്ട് പറഞ്ഞത്. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്നും രാഹുല്‍ ചോദിച്ചു. രാമജന്‍മ ഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ സൂചിപ്പിച്ചു. അയോധ്യയില്‍ മത്സരിക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയില്‍ മത്സരിക്കാന്‍ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സര്‍വേ നടത്തി. സര്‍വേ നടത്തിയവര്‍ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയില്‍ മത്സരിച്ചത്. വാരാണസിയില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയില്‍ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാല്‍ അയോധ്യ നിവാസികള്‍ ഉണ്ടായിരുന്നില്ല.-രാഹുല്‍ പറഞ്ഞു.

പ്രസംഗത്തിനിടെ ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍, ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ അടയാളമെന്ന് വാദിച്ചു. എന്നാല്‍ അഭയമുദ്രയെ കുറിച്ച് സംസാരിക്കാന്‍ രാഹുലിന് അവകാശമില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സഭയില്‍ ആരുടെയും ചിത്രം കാണിക്കരുതെന്ന് സ്പീക്കറും പറഞ്ഞു.

തുടര്‍ന്ന്, രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments