Sunday, July 7, 2024

HomeWorldEuropeബ്രിട്ടന്‍ അധികാരമാറ്റത്തിലേക്ക്‌ ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്

ബ്രിട്ടന്‍ അധികാരമാറ്റത്തിലേക്ക്‌ ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്

spot_img
spot_img

ലണ്ടന്‍: പതിനാലു വര്‍ഷത്തിനു ശേഷം ബ്രിട്ടണില്‍ ലേബര്‍പാര്‍ട്ടി അധികാരത്തിലേക്ക്. ആദ്യഫലസൂചനകള്‍ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നാണ് കണക്കാക്കുന്നത്.ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബര്‍ പാര്‍ട്ടിക്കാണ് വിജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിംഗ സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിയാണ് വിജയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയായിരുന്നു. പ്രവചനങ്ങളിലും ലേബര്‍ പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകള്‍ പുറത്തു വരുന്നത്. 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം.

14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് വരുന്നത്. 650 സീറ്റുകളില്‍ 400നു മുകളില്‍ സീറ്റുകള്‍ നേടി ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചാല്‍ കെയ്ര്‍ സ്റ്റാമര്‍ (61) പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.

നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ തുടര്‍ ഭരണത്തിനു തടസമാകുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍ വികാരമാണെന്നു വിലയിരുത്തലുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ പോലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തകര്‍ന്നടിയുമെന്നും 150 സീറ്റുകളില്‍ താഴെ അവര്‍ ഒതുങ്ങുമെന്നാണ് പ്രവചനം.

2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചതിനു പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പെരുമയും സുനകിനുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ 365 സീറ്റുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയിരുന്നു.

2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments