Monday, July 8, 2024

HomeNewsKeralaരാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചോദ്യമുയരുന്നു; തൃശൂര്‍ മേയര്‍ ബിജെപിയിലേക്കോ?.

രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചോദ്യമുയരുന്നു; തൃശൂര്‍ മേയര്‍ ബിജെപിയിലേക്കോ?.

spot_img
spot_img

തിരുവനന്തപുരം: ഇടതു പിന്തുണയില്‍ മേയറായ എം.കെ വര്‍ഗീസ് ബിജെപിയിലേക്കോ?. ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കിടയില്‍ ശക്തമായി ഉയരുന്ന ചോദ്യമാണിത്.  തൃശൂര്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ തുടര്‍ച്ചയായി പ്രശംസിച്ചുകൊണ്ട് മേയര്‍ രംഗത്തുവന്നതോടെയാണ് മേയര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നത്.

ലോക്‌സഭാ രെഞ്ഞെടുപ്പ് സമയത്ത് സുരേഷ്‌ഗോപിയെ പുകഴ്ത്തിയ മേയര്‍ പുകഴ്ത്തല്‍ ഇന്നും  ുടര്‍ന്നു. തൃശൂര്‍ അയ്യന്തോളില്‍ കോര്‍പ്പറേഷന്റെ അര്‍ബന്‍ ഹെല്‍ത്ത് ആന്‍ര് വെല്‍നെസ് സെന്ഡറര്‍ ഉദ്ഘാടന ചടങ്ങില്‍ ആദ്യം മേയറെ സുരേഷ് ഗോപി ഏറെ പ്രശംസിച്ചു. പിന്നാലെ മേയര്‍ തിരിച്ചും പുകഴ്ത്തി. രാഷ്ട്രീയം വേറെയാണെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗം നടത്തിയ മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. ആരാണ് മേയര്‍ക്കെതിരേ നില്ക്കുന്നതെന്നു ജനങ്ങള്‍ക്കറിയാമെന്നും അവരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്താല്‍ മതിയെന്നും എം പി കൂട്ടിച്ചേര്‍ത്തു. .പിന്നാലെ സംസാരിച്ച മേയര്‍ സുരേഷ് ഗോപിയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും തൃശൂരില്‍ വലിയ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.  മേയറുടെ സുരേഷ്‌ഗോപി പ്രേമം സിപിഐയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പ്.

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments