Saturday, September 7, 2024

HomeMain Storyജമ്മു കശ്മീരിൽ നാല് ഭീകരരെ വധിച്ച് സൈന്യം; രണ്ടു ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ നാല് ഭീകരരെ വധിച്ച് സൈന്യം; രണ്ടു ജവാന്മാർക്ക് വീരമൃത്യു

spot_img
spot_img

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. നാല് ഭീകരരെ വധിച്ചു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിലും ഫ്രിസല്‌ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സൈനികർ വീരമൃത്യു വരിച്ചത്.

ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനയ്ക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം പരിശോധനയ്ക്കെത്തിയത്.

വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടാമത്തെ സൈനികന് ജീവൻ നഷ്ടമായത്. ഇവിടെ 4 ഭീകരരെ സൈന്യം വധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments