Saturday, September 7, 2024

HomeMain Storyഎയര്‍ കേരള വിമാന സര്‍വീസിന് എന്‍ഒസി ലഭിച്ചു, അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

എയര്‍ കേരള വിമാന സര്‍വീസിന് എന്‍ഒസി ലഭിച്ചു, അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

spot_img
spot_img

ദുബായ് : പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി (എന്‍ഒസി) ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ 2 വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങള്‍ സ്വന്തമാക്കിയ ശേഷം ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യാന്തര സര്‍വീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ ചെയര്‍മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.

നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന എയര്‍ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച പോലെയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം എയര്‍ കേരള വെബ്?സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് പറന്ന് ഉയരാന്‍ തയ്യാറെടുക്കുന്നത്.

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു എയര്‍കേരള. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എയര്‍കേരള സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുത്തനെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടെ കേരള പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാ പ്രശ്‌നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ വൈസ്‌ചെയര്‍മാന്‍ അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments