Saturday, September 7, 2024

HomeMain Storyഅ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇ​ന്ത്യ​യി​ൽ നിക്ഷേപം നടത്താന്‍ ഓ​സ്ട്രി​യ​ൻ ക​മ്പ​നി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇ​ന്ത്യ​യി​ൽ നിക്ഷേപം നടത്താന്‍ ഓ​സ്ട്രി​യ​ൻ ക​മ്പ​നി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

spot_img
spot_img

വി​യ​ന: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഊ​ർ​ജം, വ​ള​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ഓ​സ്ട്രി​യ​ൻ ക​മ്പ​നി​ക​ളെ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മോ​ദി​യും ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ കാ​ൾ നെ​ഹാ​മ​റും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് മോ​ദി വി​യ​ന​യി​ലെ​ത്തി​യ​ത്. 40 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഹോ​ഫ്‌​ബ​ർ​ഗ് പാ​ല​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ലെ​യും ഓ​സ്ട്രി​യ​യി​ലെ​യും ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ മോ​ദി എ​ടു​ത്തു​പ​റ​ഞ്ഞു.

സം​രം​ഭ​ക​ത്വം വ​ള​ർ​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ- ഓ​സ്ട്രി​യ സ്റ്റാ​ർ​ട്ട​പ് ബ്രി​ഡ്ജ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ തു​ട​ങ്ങി​യി​രു​ന്നു. 2023ൽ ​ഇ​രു രാ​ജ്യ​ങ്ങ​ളും 2.93 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ (ഏ​ക​ദേ​ശം 24,470 കോ​ടി രൂ​പ) ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്നു.

ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ കാ​ൾ നെ​ഹാ​മ​റു​മാ​യി യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​വും പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യും ഇ​ത് യു​ദ്ധ​ത്തി​ന്റെ സ​മ​യ​മ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ‘താ​ൻ മു​മ്പും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. യു​ദ്ധ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കി​ല്ല. എ​വി​ടെ​യാ​ണെ​ങ്കി​ലും നി​ര​പാ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല’ -ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ​ക്കൊ​പ്പ​മു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments