Saturday, September 7, 2024

HomeNewsKeralaഎത്തുക പതിനായിരം കോടി രൂപയുടെ നിക്ഷേപം, വിഴിഞ്ഞം ഓണത്തിന് പൂര്‍ണ സജ്ജമാവും: ദിവ്യ എസ്. അയ്യര്‍

എത്തുക പതിനായിരം കോടി രൂപയുടെ നിക്ഷേപം, വിഴിഞ്ഞം ഓണത്തിന് പൂര്‍ണ സജ്ജമാവും: ദിവ്യ എസ്. അയ്യര്‍

spot_img
spot_img

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരത്തിന്റെ ചരിത്രപരമായ പ്രസക്തിയും സാംസ്‌കാരിക സവിശേഷതയും തുന്നിച്ചേര്‍ത്തുള്ള ഒരു പുതിയ വികസനമാതൃക ലോകത്തിന് കാഴ്ച വെക്കാനാവുമെന്ന് പ്രതീക്ഷയെന്നും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ഇപ്പോള്‍ ട്രാന്‍സ് ഷിപ്പ്മെന്റിന് നമ്മള്‍ മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ രാജ്യത്തിന് വലിയ നഷ്ടം വരുന്നുണ്ട്. അത് പരിഹരിക്കാന്‍ വിഴിഞ്ഞത്തിനാവും. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കയറ്റുമതി, ഇറക്കുമതികളുടെ സിംഹഭാഗവും വിഴിഞ്ഞം വഴി നടത്താനാവും. സമുദ്രാധിഷ്ഠിത വ്യവസായ, വാണിജ്യമേഖലയില്‍ രാജ്യത്തിന്റെ കവാടമായി ഈ തുറമുഖം മാറുമെന്നത് തീര്‍ച്ചയാണ്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണ് വിഴിഞ്ഞത്തേത്. 2028-ല്‍ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാവുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തും. ഇതോടെ കേരളത്തിലെ നിക്ഷേപ കാലാവസ്ഥ മാറിമറിയും.. തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി വിദഗ്ധരും വ്യവസായികളുമായി ചര്‍ച്ച നടത്തി വരികയാണ്.

ഗ്രീന്‍ ഷിപ്പിംഗിനെക്കുറിച്ച് രാജ്യമാകെ ചര്‍ച്ച നടക്കുന്നു. പ്രകൃതി സൗഹൃദമായ ഇന്ധനം കപ്പലുകളില്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനെ പറ്റി ആലോചിച്ചു വരുന്നു. ചര്‍ച്ചകള്‍ ആരംഭിച്ചു. അത്തരം കമ്പനികളോ നിക്ഷേപങ്ങളോ കൊണ്ടുവരാന്‍ സാധിച്ചാല്‍ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം ഉണ്ടായെന്നു വരാം. അനുബന്ധവികസനം വിപണി ബന്ധിതമായി നടക്കുന്നതാണ്. ആദ്യഘട്ടത്തില്‍ ട്രാന്‍സ് ഷിപ്പ്മെന്റ് മാത്രമാണ് നടക്കുക. തുടര്‍ന്നുള്ള ഘട്ടങ്ങള്‍ നടപ്പാവുമ്പോഴാണ് കയറ്റുമതി-ഇറക്കുമതി ചരക്കുകള്‍ തുറമുഖത്തെത്തുകയെന്നും ഡോ. ദിവ്യ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments