Saturday, September 7, 2024

HomeMain Storyഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ പിന്തുണയില്‍ ബൈഡന് 19 ശതമാനം ഇടിവുണ്ടായതായി സര്‍വേ

ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ പിന്തുണയില്‍ ബൈഡന് 19 ശതമാനം ഇടിവുണ്ടായതായി സര്‍വേ

spot_img
spot_img

വാഷിങ്ടണ്‍: 2020നും 2024നും ഇടയില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ പിന്തുണയില്‍ പ്രസിഡന്റ് ജോ ബൈഡന് 19 ശതമാനം ഇടിവുണ്ടായതായി സര്‍വേ. ഏഷ്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏഷ്യന്‍, പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ വോട്ട്, എ.എ.പി.ഐ ഡാറ്റ, ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിങ് ജസ്റ്റിസ്, എ.എ.ആര്‍.പി. എന്നിവ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ബൈഡന്റെ സംവാദത്തിന് മുമ്പാണ് സര്‍വേ നടത്തിയത്. 46 ശതമാനം അമേരിക്കന്‍ ഇന്ത്യക്കാരാണ് ഈ വര്‍ഷം ബൈഡന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

2020ല്‍ ഇത് 65 ശതമാനം ആയിരുന്നുവെന്ന് സര്‍വേ പറയുന്നു. ജൂലൈ 10നാണ് സര്‍വേ ഫലം പുറത്തുവിട്ടത്. സ്വിംഗ് സ്റ്റേറ്റുകളില്‍ ഏഷ്യന്‍-അമേരിക്കക്കാര്‍ക്കാണ് പ്രാധാന്യം എന്നതിനാല്‍ റേറ്റിങ്ങിലെ ഇടിവ് നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.എസിലെ പ്രധാന വോട്ടര്‍മാരുടെ ഗ്രൂപ്പാണ് ഏഷ്യന്‍ അമേരിക്കക്കാര്‍.

2020ല്‍ ഏഷ്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ബൈഡന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments