Saturday, September 7, 2024

HomeMain Storyനേപ്പാൾ ദേശീയപാതയിൽ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ഏഴ് ഇന്ത്യക്കാർ മരിച്ചു

നേപ്പാൾ ദേശീയപാതയിൽ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ഏഴ് ഇന്ത്യക്കാർ മരിച്ചു

spot_img
spot_img

കാഠ്മണ്ഡു: സെൻട്രൽ നേപ്പാൾ ദേശീയപാതയിൽ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ടൂറിസ്റ്റ് ബസുകൾ നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. ബിർഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണ് മരിച്ചതെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ സെൻട്രൽ നേപ്പാളിലെ മദാൻ-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലായി ഡ്രൈവർമാരടക്കം 65 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിങ് റോഡിനോട് ചേർന്നുള്ള സിമാൽതൽ പ്രദേശത്താണ് സംഭവം.

അപകടത്തിൽപ്പെട്ട ബസിൽ നിന്ന് മൂന്ന് യാത്രക്കാർ ചാടി രക്ഷപ്പെട്ടു. നേപ്പാൾ പൊലീസിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ ബസുകൾ ത്രിശൂലി നദിയിലാണ് പതിച്ചത്. ഇതേതുടർന്ന് നദിയിലും തിരച്ചിൽ പുരോഗമിക്കുകയാണ്.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്സ് ബസുമാണ് അപകടത്തിൽപ്പെട്ടത്. എയ്ഞ്ചൽ ബസിൽ 24 യാത്രക്കാരും ഗണപതി ഡീലക്സ് ബസിൽ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments