Saturday, September 7, 2024

HomeNewsIndiaജയവും തോല്‍വിയും സ്വാഭാവികം, അധിക്ഷേപിക്കുന്നത് ബലഹീനത: സ്മൃതിക്ക് പിന്തുണയുമായി രാഹുല്‍

ജയവും തോല്‍വിയും സ്വാഭാവികം, അധിക്ഷേപിക്കുന്നത് ബലഹീനത: സ്മൃതിക്ക് പിന്തുണയുമായി രാഹുല്‍

spot_img
spot_img

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാമെന്നും എന്നാല്‍, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

‘ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനി?ക്കോ മറ്റേതെങ്കിലും നേതാക്കള്‍ക്കേ എതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ പരാജയപ്പെടുത്തിയതോടെ ബി.ജെ.പിയിലെ ഗ്ലാമര്‍ താരമായിരുന്നു സ്മൃതി. അമേഠിയില്‍ വീണ്ടും മത്സരിക്കാന്‍ അവര്‍ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ അമേത്തിയില്‍ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോല്‍വി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയില്‍ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അമേത്തിയില്‍ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസ് അണികളില്‍നിന്നും മറ്റും ഉണ്ടായിരുന്നത്. ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments