Saturday, September 7, 2024

HomeMain Storyട്രംപിനെ വെടിവച്ചത് സ്വന്തംപാര്‍ട്ടിക്കാരന്‍ തന്നെ, വധശ്രമം കൂടുതല്‍ ശക്തനാക്കും

ട്രംപിനെ വെടിവച്ചത് സ്വന്തംപാര്‍ട്ടിക്കാരന്‍ തന്നെ, വധശ്രമം കൂടുതല്‍ ശക്തനാക്കും

spot_img
spot_img

വാ​ഷി​ങ്ട​ൺ: ട്രം​പി​​​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത ഇ​രു​പ​തു​കാ​ര​നാ​യ തോ​മ​സ് മാ​ത്യു ക്രൂ​ക്ക്സ് ര​ജി​സ്റ്റ​ർ ചെ​യ്ത റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നെ​ന്ന് രേ​ഖ​ക​ൾ. ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ​ക്രൂ​ക്ക്സിന്റെ ക​ന്നി​വോ​ട്ട്. 2022ൽ ​ബ​ഥേ​ൽ പാ​ർ​ക്ക് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ തോ​മ​സ് പെ​ൻ​സ​ൽ​വേ​നി​യ​യി​ലെ വോ​ട്ട​റാ​ണെ​ന്നാ​ണ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ന​ട​ന്ന സ്ഥ​ല​ത്തി​ന് 56 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബെ​ഥേ​ൽ പാ​ർ​ക്കി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ പി​റ്റ്സ് ബ​ർ​ഗി​ലാ​ണ് തോ​മ​സി​ന്റെ വീ​ട്. യു​വാ​വ് 2021 ജ​നു​വ​രി​യി​ൽ ഡെ​മോ​ക്രാ​റ്റ് അ​നു​കൂ​ല പ്രോ​ഗ്ര​സീ​വ് ടേ​ൺ​ഔ​ട്ട് പ്രോ​ജ​ക്ട് എ​ന്ന സം​ഘ​ട​ന​ക്ക് 15 ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

തോ​മ​സി​ന്റെ ശ​രീ​ര​ത്തി​ൽ തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഡി.​എ​ൻ.​എ, ബ​യോ​മെ​ട്രി​ക്സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​ഫ്.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് ത​നി​ക്ക് വ്യ​ക്ത​മ​ല്ലെ​ന്നും അ​ത് മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പി​താ​വ് മാ​ത്യു ക്രൂ​ക്ക്‌​സ് പ​റ​ഞ്ഞു.

കോ​ട​തി കേ​സു​ക​ളും ഇം​പീ​ച്ച്മെ​ന്റ് ന​ട​പ​ടി​ക​ളും അ​തി​ജീ​വി​ച്ച് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള ട്രം​പി​ന് ത​​​ന്റെ സ്ഥാ​നം കു​ടു​ത​ൽ കു​രു​ത്തു​റ്റ​താ​ക്കാ​ൻ വ​ധ​ശ്ര​മം സ​ഹാ​യി​​ച്ചേ​ക്കും. വെ​ടി​യു​ണ്ട മൂ​ളി​പ്പാ​ഞ്ഞ​പ്പോ​ൾ നി​ല​​​ത്തേ​ക്ക് കു​നി​ഞ്ഞ ട്രം​പ് സീ​ക്ര​ട്ട് സ​ർ​വി​സ് ഏ​ജ​ന്റു​മാ​രു​ടെ ക​വ​ച​ത്തി​നു​ള്ളി​ൽ എ​ഴു​ന്നേ​റ്റു​നി​ന്ന് മു​ഷ്ടി ചു​രു​ട്ടി അ​നു​യാ​യി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ചി​ത്രം റി​പ്പ​ബ്ലി​ക്ക​ൻ അ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​ന്ന​താ​ണ്. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​ചി​ത്ര​വും അ​ത് പ​ക​രു​ന്ന ആ​വേ​ശ​വും എ​ത്ര​ത്തോ​ളം പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട​താ​ണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments