Saturday, September 7, 2024

HomeMain Storyസ്‌പെയിന്‍ യൂറോ കപ്പിലെ രാജാക്കന്‍മാര്‍

സ്‌പെയിന്‍ യൂറോ കപ്പിലെ രാജാക്കന്‍മാര്‍

spot_img
spot_img

മ്യൂണിച്ച്: ചടുലമായ നീക്കങ്ങളോടെ കാല്പന്തുകളിയുടെ എല്ലാ മാസ്മരികതയും നിറഞ്ഞു നിന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 2-1 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ നാലാം വട്ടമാണ്് സ്‌പെയിന്‍ യൂറോ കപ്പില്‍ മുത്തമിടുന്നത്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയവും.

നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്പെയ്നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയിന്റെ മുന്നേറ്റത്തോടെയായിരുന്നു സ്‌റ്റേഡിയം ഉണര്‍ന്നത്. 12ാം മിനിറ്റില്‍ സ്പെയ്നിന്റെ ആദ്യ മുന്നേറ്റവും കണ്ടു. ഫാബിയന്‍ റൂയിസിന്റെ പാസ് സ്വീകരിച്ച നിക്കോ വില്യംസ് ബോക്സിലേക്ക്. ഇടത് വിംഗില്‍ നിന്ന് ക്രോസിന് ശ്രമിച്ചെങ്കിലും ജോണ്‍ സ്റ്റോണ്‍സിന്റെ കാലുകള്‍ ഇംഗ്ലണ്ടിന് രക്ഷയായി. തൊട്ടടുത്ത നിമിഷം സ്പെയ്നിന് മറ്റൊരു അവസരം ലഭിച്ചു. എന്നാലെ നൊമര്‍ഡിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്.

തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ശക്തമായ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. 45-ാം മിനിറ്റില്‍ ഹാരി കെയ്നിന്റെ ഷോട്ട് സ്പാനിഷ് താരം റോഡ്രി തടഞ്ഞിട്ടു. ഒന്നാം പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു.
രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ സ്പെയ്ന്‍ ലീഡ് നേടി. യമാല്‍ വലത് വിംഗില്‍ നിന്ന് നല്‍കിയ പന്ത് നിക്കോ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോള്‍വര കടത്തി. ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് കാഴ്ച്ചക്കാരനായി നല്ക്കാനേ സാധിച്ചുള്ളു. തൊട്ടടുത്ത മിനിറ്റില്‍ സ്പെയ്നിന് ലീഡ് രണ്ടാക്കാനുള്ള അവസരമുണ്ടായിരുന്നു. ഇത്തവണ ഡാനി ഓല്‍മോയാണ് ഷോട്ടുതിര്‍ത്തത്. എന്നാല്‍ പന്ത് പുറത്തേക്ക്. 56-ാം മിനിറ്റില്‍ നിക്കോയ്ക്ക് വീണ്ടും അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 66-ാം മിനിറ്റില്‍ യമാലിന്റെ നിലംപറ്റെയുള്ള ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡ് പുറത്തേക്ക് തട്ടിയകറ്റി.

73-ാം മിനിറ്റില്‍ ഇംഗ്ലണ്ട് പകരക്കാരനായി ഇറങ്ങിയ കോള്‍ പാമറിലൂടെസമനില ഗോള്‍ കണ്ടെത്തി. . ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച പാമര്‍ നിലംപറ്റെയുള്ള ഷോട്ടിലൂടെ വല കുലുക്കി. ഇംഗ്ലണ്ട് സമനില ഗോള്‍ നേടിയതോടെ സ്പെയ്ന്‍ ആക്രമണം കൂടിതല്‍ ശക്തമാക്കി. ഗോള്‍ പോസ്റ്റില്‍. യമാലിന്റെ ഗോള്‍ശ്രമം നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളില്‍ നിന്ന് അകന്നത്. 86-ാം മിനിറ്റില്‍ സ്പെയ്ന്‍ വിജയ ഗോള്‍ നേടി. മാര്‍ക് കുക്കുറേല നല്‍കിയ പാസ് മനോഹമായി മികേല്‍ ഒയര്‍സബാള്‍ ഫിനിഷ് ചെയ്തു. 90 മിനിറ്റില്‍ ഇവാന്‍ ടോണിയുടെ ഹെഡ്ഡര്‍ ഗോള്‍ ലൈനില്‍ ഓല്‍മോ രക്ഷപെ്ടുത്തി. അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ട് കൈമെയ് മറന്ന് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments