Saturday, September 7, 2024

HomeMain Storyഏകാന്തത ഇഷ്ടം, ഉദ്ദേശം വ്യക്തമല്ല ; ട്രംപിന്റെ വധശ്രമത്തില്‍ അക്രമിയെക്കുറിച്ച് പോലീസ്

ഏകാന്തത ഇഷ്ടം, ഉദ്ദേശം വ്യക്തമല്ല ; ട്രംപിന്റെ വധശ്രമത്തില്‍ അക്രമിയെക്കുറിച്ച് പോലീസ്

spot_img
spot_img

പെൻസിൽവേനിയ: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ എന്തിനാണ് മകൻ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് അക്രമി തോമസ് മാത്യു ക്രൂകസി (20) ന്‍റെ പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പിനെക്കുറിച്ച് നിയമപാലകരുമായി സംസാരിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘വിചിത്രമായ പെരുമാറ്റം ഒന്നും ഉണ്ടായിരുന്നില്ല. തോമസ് ഒരു റിപ്പബ്ലിക്കനായിരുന്നു. കൂടുതൽ സമയം ഏകാന്തതയിലാണ് ചെലവഴിച്ചിരുന്നത്. കാര്യമായ സൗഹൃദ വലയം തോമസിന് ഇല്ലായിരുന്നു’’– തോമസ് മാത്യു ക്രൂകസിന്‍റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്. അക്രമിയെ തിരിച്ചറിഞ്ഞതിനാൽ, നിലവിൽ പ്രതിഷേധ സാധ്യത പരിഗണിച്ചത് തോമസ് മാത്യു ക്രൂകസിന്‍റെ വീട്ടിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു.

“ജൂലൈ 13ന് പെൻസിൽവേനിയയിലെ ബട്‌ലറിൽ വെച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടയാളാണ് പെൻസിൽവേനിയയിലെ ബെഥേൽ പാർക്കിലെ തോമസ് മാത്യു ക്രൂകസ് (20) എന്ന് എഫ്ബിഐ തിരിച്ചറിഞ്ഞു. നിലവിൽ വിഷയത്തിൽ അന്വേഷണം തുടരുകയാണ്’’ – എഫ്ബിഐ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു

അക്രമിയുടെ ഉദേശ്യം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അതേസമയം, അക്രമണത്തിൽ പരുക്കേറ്റ ട്രംപ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments