Sunday, September 8, 2024

HomeMain Storyചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ: കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത ഇടം

ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ: കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത ഇടം

spot_img
spot_img

കേപ് കനവറൽ: ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ ‘പ്രശാന്തിയുടെ കടൽ’ ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്.

ഗവേഷകർ നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിന്‍റെ (എൽആർഒ) സഹായത്തോടെ റഡാർ വിശകലനം ചെയ്തു. ചന്ദ്രന്‍റെ കഠിനമായ ഉപരിതല പരിതസ്ഥിതി പോലെയല്ല ഈ ഗുഹയിലേതെന്നാണ് കണ്ടെത്തൽ. ചന്ദ്രനിലേക്കുള്ള മനുഷ്യന്‍റെ ദീർഘകാല പര്യവേഷണത്തിന് അനുകൂലമാണ് ഈ സ്ഥലം. ഇതുവരെ കണ്ടെത്തിയിട്ടുള്ള ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയിൽ നിന്നാണ് ഗുഹയിലേക്ക് പ്രവേശിക്കാൻ കഴിയുക. പ്രശാന്ത സമുദ്രം എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ കുഴിയുള്ളത്. ലാവ ട്യൂബ് തകർന്ന് ഈ പ്രദേശത്തുണ്ടായ 200ലധികം കുഴികളിൽ ഒന്നാണിത്. 

45 മീറ്റർ വീതിയും 80 മീറ്റർ വരെ നീളവുമാണ് ഈ ഗുഹയ്ക്കുള്ളത്. അതായത് 14 ടെന്നീസ് കോർട്ടുകൾക്ക് തുല്യമായ പ്രദേശം. ചന്ദ്രന്‍റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇറ്റലിയിലെ ട്രെന്‍റോ സർവകലാശാലയിലെ ലോറെൻസോ ബ്രൂസോൺ പറയുന്നത് ഈ ഗുഹ ശൂന്യമായ ലാവ ട്യൂബ് ആണെന്നാണ്.  

ചന്ദ്രനിൽ സ്ഥിരമായ ഒരു കേന്ദ്രം സ്ഥാപിക്കാൻ നാസ ലക്ഷ്യമിടുന്നുണ്ട്. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്റ്റുകൾ തുടങ്ങാനുള്ള താൽപ്പര്യം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കോസ്മിക് വികിരണങ്ങൾ ഏൽക്കാത്ത പരിതസ്ഥിതിയിൽ മാത്രമേ സ്ഥിരമായ ബേസ് ചന്ദ്രനിൽ സ്ഥാപിക്കാൻ കഴിയൂ.

ഇത്തരത്തിൽ വാസയോഗ്യമായ നൂറുകണക്കിനു ഗുഹകൾ ചന്ദ്രനിലുണ്ടാകാമെന്നും അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപംകൊണ്ട ഇവ ചന്ദ്രനിലെത്തുന്നവർക്കു ഗവേഷണത്തിനുള്ള താവളമായി ഉപയോഗിക്കാനാകുമെന്നും നേച്ചർ അസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments