Sunday, December 22, 2024

HomeNewsKeralaചൊവ്വാഴ്ച്ച ഉച്ചവരെ മഴക്കെടുതിയില്‍ കേരളത്തില്‍ നാലു മരണം; പാലക്കാട് വീട് ഇടിഞ്ഞ് അമ്മയും മകനും മരണപ്പെട്ടു

ചൊവ്വാഴ്ച്ച ഉച്ചവരെ മഴക്കെടുതിയില്‍ കേരളത്തില്‍ നാലു മരണം; പാലക്കാട് വീട് ഇടിഞ്ഞ് അമ്മയും മകനും മരണപ്പെട്ടു

spot_img
spot_img

തിരുവനന്തപുരം: കാലവര്‍ഷം കനത്തതിനു പിന്നാലെ ചൊവ്വാഴ്ച്ച ഉച്ചവരെ സംസ്ഥാനത്ത് വെളള്ളക്കെട്ടുകളില്‍ ഉള്‍പ്പെടെ വീണ് നാലു മരണം. കണ്ണൂര്‍ മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടില്‍ വീണാണ് രണ്ടുപേര്‍ മരണപ്പെട്ടത്. മട്ടന്നൂര്‍ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടില്‍ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് സൂചന.

പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം സംഭവിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. തിങ്കളാഴ്ച്ച രാവിലെ മുതല്‍ ഈ മേഖലയില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാലക്കാട് അയിലൂര്‍ മുതുകുന്നിയില്‍ നാളികേരം ശേഖരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിനായി തെരച്ചില്‍ തുടരുകയാണ്. പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പെറുക്കുന്നതിനിടെയാണ് 42 കാരനായ രാജേഷ് ഒഴുക്കില്‍ പെട്ടത്. തിരുവേഗപ്പുറയില്‍ തൂതപ്പുഴ കരകവിഞ്ഞു. തിരുവേഗപ്പുറ പുഴയോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ വെള്ളം കയറി. അട്ടപ്പാടിയില്‍ ഭവാനി പുഴ കരകവിഞ്ഞു. താവളം പാലം വെള്ളത്തനടിയിലായി. ശക്തമായ മഴയില്‍ ആലത്തൂര്‍ ഗായത്രി പുഴക്ക് കുറുകെയുള്ള വെങ്ങന്നിയൂര്‍ പൈപ്പ് ലൈന്‍ പാലം പൊളിഞ്ഞു വീണു. ഒരു വര്‍ഷം മുമ്പ് പണിത പാലമാണ് പൊളിഞ്ഞത്.

കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വ്യാപക നാശമുണ്ടായി. ചമ്പാട് മേഖലയില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കണിച്ചാര്‍ കല്ലടിയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. ഗര്‍ഭിണി അടക്കമുളളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരാവൂര്‍ തിരുവോണപ്പുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് തകര്‍ന്നു. കോടിയേരിയിലും മരം വീണ് വീട് തകര്‍ന്നു. എളയാവൂരില്‍ ദേശീയപാത നിര്‍മാണ മേഖലയില്‍ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങള്‍ കടപുഴകി വീണു. ഒരു വര്‍ഷം മുമ്പ് മണ്ണിടിഞ്ഞ അതേ സ്ഥലത്താണ് വീണ്ടും അപകടം. ഇവിടെ സുരക്ഷാഭിത്തി ഇതുവരെ നിര്‍മിച്ചിരുന്നില്ല. കക്കാട് പുഴ കരകവിഞ്ഞതോടെ കക്കാട് മുണ്ടയാട് റോഡ് മുങ്ങി

ആളിയാറില്‍ വെള്ളം നിറഞ്ഞതിനാല്‍ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു. ചിറ്റൂ4 പുഴയോരത്ത് താമസിക്കുന്നവ4ക്ക് ജാഗ്രതാ നി4ദേശം നല്‍കി. ഭാരതപ്പുഴയില്‍ നീരൊഴുക്ക് വ4ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതല്‍ ഷട്ടറുകളും തുറന്നു. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments