തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍ കുറവ്. വനംവകുപ്പിന്റെ കാട്ടാന സെന്‍സസിലാണഅ ഇക്കാര്യം വ്യക്തമായത്. മേയ് മാസം സംസ്ഥാനത്തെ വന്യജീവി കേന്ദ്രങ്ങള്‍ വിവിധ ബ്ലോക്കുകളായി തിരിച്ച് നടത്തിയ കണക്കെടുപ്പില്‍ വിവിധ വന്യജീവികേന്ദ്രങ്ങളിലായി 1793 കാട്ടാനകളാണുള്ളതെന്ന് വനംവകുപ്പ്. 2023 ലെടുത്ത കണക്കെടുപ്പ് പ്രകാരം 1920 കാട്ടാനകളുണ്ടായിരുന്നെന്നും ഇത്തവണ 127 എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും വന മന്ത്രി എ.കെ. ശശീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ് പെരിയാര്‍ മേഖലയില്‍ 811 ആനകളാണ ഉള്ളതായി കണക്കാക്കിയിട്ടുള്ളത്.
ആനമുടി-196, വയനാട്-249, നിലമ്പൂര്‍-171 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ കണ്ടെത്തിയ ആനകളുടെ എണ്ണം.
സംസ്ഥാനത്തെ വനമേഖലയില്‍ ആനകളുള്ളതായി കണ്ടെത്തിയ 3499.52 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങളെ നാലു മുതല്‍ 7.09 ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള 608 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുത്തത്. ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ആനകളെ കാണാനിടയുള്ള വാട്ടര്‍ഹോള്‍- അരുവികള്‍ കേന്ദ്രീകരിച്ചുള്ള ഓപ്പണ്‍ ഏരിയ കൗണ്ട് എന്നി രീതിയിലായിരുന്നു സെന്‍സസ് നടത്തിയത്.