Saturday, September 7, 2024

HomeNewsIndiaപൂജ ഖേദ്‌കറുടെ ഐഎഎസ് പരിശീലനം നിർത്തിവപ്പിച്ചു, മസൂറിയിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശം

പൂജ ഖേദ്‌കറുടെ ഐഎഎസ് പരിശീലനം നിർത്തിവപ്പിച്ചു, മസൂറിയിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശം

spot_img
spot_img

മുംബൈ: അധികാരവും പ്രത്യേകാവകാശങ്ങളും ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഐ എ എസ് ട്രെയിനി പൂജ ഖേദ്കർക്ക് കനത്ത പ്രഹരം. ഐ എ എസ് പരിശീലനം നിർത്തിവച്ച് ഉടൻ തിരിച്ചെത്താൻ മസൂറിയിലെ ഐ എ എസ് അക്കാദമി നിർദ്ദേശം നൽകി. മഹാരാഷ്ട്രയിലെ പരിശീലനം നിർത്തി വേഗത്തിൽ പരിശീലന കേന്ദ്രത്തിലേക്ക് തിരിച്ചെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐ എ എസ് നേടിയെന്ന് ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുമ്പ് അക്കാദമിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

അതിനിടെ, പൂജ ഖേദ്കറിനും കുടുംബത്തിനും മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ എം.എല്‍.എയുമായ പങ്കജ മുണ്ടെയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പങ്കജയുടെ പിതാവ് ഗോപിനാഥ് മുണ്ടെയുടെ പേരിലുള്ള സന്നദ്ധസംഘടനയ്ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ 12.12 ലക്ഷംരൂപ സംഭാവന നല്‍കിയിരുന്നുവെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ടുചെയ്തു. പങ്കജയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് സന്നദ്ധ സംഘടനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിനും പങ്കജ മുണ്ടെയുമായും കുടുംബവുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അഹമ്മദ് നഗറിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താനെത്തിയ ദിലീപ് ഖേദ്കര്‍, പങ്കജ മുണ്ടെ ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടാല്‍ 1.5 കിലോ തൂക്കമുള്ള വെള്ളികൊണ്ടുള്ള കിരീടം ക്ഷേത്രത്തിന് സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments