Friday, October 18, 2024

HomeNewsIndiaകേന്ദ്ര ബജറ്റ് 2024: പരമ്പരാഗത 'ഹൽവ' ചടങ്ങ് നടന്നു

കേന്ദ്ര ബജറ്റ് 2024: പരമ്പരാഗത ‘ഹൽവ’ ചടങ്ങ് നടന്നു

spot_img
spot_img

ന്യൂഡൽഹി: 2024-ലെ കേന്ദ്ര ബജറ്റിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി പരമ്പരാഗത ‘ഹൽവ’ ചടങ്ങ് നടന്നു. ഇന്നലെ വൈകുന്നേരം ഡൽഹിയിലെ നോർത്ത് ബ്ലോക്കിലുള്ള കേന്ദ്ര ധനമന്ത്രാലയ ആസ്ഥാനത്തായിരുന്നു ചടങ്ങ്. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ ഹൽവ തയാറാക്കിയ കൂറ്റൻ ലോഹചട്ടിയിലെ ഹൽവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. സംസ്ഥാന സഹമന്ത്രി പങ്കജ് ചൗധരി, ബജറ്റ് തയ്യാറാക്കൽ, സമാഹരണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബജറ്റിൻ്റെ “ലോക്ക്-ഇൻ” പ്രക്രിയ ആരംഭിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് നടക്കുന്ന ഒരു പരമ്പരാഗത പരിപാടിയാണിത്. ധനമന്ത്രാലയത്തിൻ്റെ അടുക്കളയിലാണ് ഹൽവ തയ്യാറാക്കുന്നത്.

ചടങ്ങനുസരിച്ച് ബജറ്റ് നിർമ്മാണ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട എല്ലാവർക്കും മധുരപലഹാരം വിളമ്പും. പതിറ്റാണ്ടുകളായി പിന്തുടരുന്ന ആചാരമാണിത്. പ്രധാനപ്പെട്ട എന്തെങ്കിലും ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് മധുരമുള്ള എന്തെങ്കിലും കഴിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണിത്. ബജറ്റ് തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും പ്രയത്‌നങ്ങളെ അംഗീകരിക്കാനുള്ള ഒന്നുകൂടിയാണിത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതുവരെ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിൽ തുടരേണ്ടതുമുണ്ട്. വരാനിരിക്കുന്ന ബജറ്റിൻ്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചോരാതിരിക്കാനുമാണിത്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമാണ് ബജറ്റ് അച്ചടിക്കുന്നത്.

പാർലമെൻ്റ് സമ്മേളനം ജൂലൈ 22-ന് ആരംഭിച്ച് ഓഗസ്റ്റ് 12-ന് അവസാനിക്കും. 1959-നും 1964-നും ഇടയിൽ ധനമന്ത്രിയായിരിക്കെ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് വരാനിരിക്കുന്ന ബജറ്റ് അവതരണത്തോടെ നിര്‍മല സീതാരാമൻ മറികടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments