Friday, October 18, 2024

HomeMain Storyഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു; കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാര്‍

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു; കാണാതായവരില്‍ 13 പേര്‍ ഇന്ത്യക്കാര്‍

spot_img
spot_img

മസ്‌കറ്റ്: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു കാണാതായ കപ്പല്‍ ജീവനക്കാര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
കൊമോറോസ് പതാകവെച്ച എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 13 ഇന്ത്യക്കാരുള്‍പ്പെടെ 16 ജീവനക്കാരാണുള്ളത്. ഇവര്‍ക്കായുള്ള തെരട്ടില്‍ തുടരുന്നതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു
തിങ്കളാഴ്ച്ച ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതര്‍ സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയതായി ഒമാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments