Saturday, September 7, 2024

HomeMain Storyതാന്‍ പ്രസിഡന്റായിരുന്നുവെങ്കില്‍ ഇസ്രായേല്‍ ആക്രമണത്തിനിരയാകില്ലായിരുന്നുവെന്ന് ട്രംപ്

താന്‍ പ്രസിഡന്റായിരുന്നുവെങ്കില്‍ ഇസ്രായേല്‍ ആക്രമണത്തിനിരയാകില്ലായിരുന്നുവെന്ന് ട്രംപ്

spot_img
spot_img

വാഷിങണ്‍: താന്‍ പ്രസിഡന്റായിരുന്നുവെങ്കില്‍ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം നടക്കില്ലെന്ന് പറഞ്ഞ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ട്രംപിന്റെ പരാമര്‍ശം. ഈ ഭരണകൂടം ഉണ്ടാക്കിയ എല്ലാ പ്രതിസന്ധിക്കും താന്‍ പരിഹാരമുണ്ടാക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇറാന്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇറാന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. എന്നാല്‍, ബൈഡന്‍ ഭരണകൂടം ഉപരോധങ്ങളില്‍ ഇളവ് വരുത്തിയതോടെ നിലവില്‍ ഇറാന്റെ കൈവശം 250 ബില്യണ്‍ ഡോളറുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ചൈനയോ മറ്റ് രാജ്യങ്ങളോ ഇറാനുമായി വ്യാപാരം നടത്തിയാല്‍ അവര്‍ക്ക് യു.എസുമായി വ്യപാരബന്ധമുണ്ടാവില്ലെന്ന് അറിയിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പെന്‍സില്‍വാനിയയിലെ വെടിവെപ്പില്‍ മരിച്ചയാള്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി തന്റെ അനുയായികള്‍ 6.3 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചുവെന്നും ട്രംപ് അറിയിച്ചു. വെടിവെപ്പില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന് വേണ്ടി പ്രസംഗത്തിനിടെ ട്രംപ് മൗനം ആചരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയപ്രേരിതമായാണ് തനിക്കെതിരെ കേസുകളെടുത്തത്. നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആയുധമായാണ് ഡെമോക്രാറ്റുകള്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യത്തിന്റെ തന്നെ ശത്രുക്കളായാണ് ഡെമോക്രാറ്റുകള്‍ വിലയിരുത്തുന്നതെന്നും ട്രംപ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments