Saturday, September 7, 2024

HomeMain Storyബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം; 105 മരണം, ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം; 105 മരണം, ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

spot_img
spot_img

ധാക്ക: ബംഗ്ലാദേശിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ 105 പേർ കൊല്ലപ്പെട്ടു. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

1971ലെ പാകിസ്താനെതിരായ യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം അനുവദിച്ചതോടെയാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് വ്യാപക അക്രമസംഭവങ്ങളിലേക്ക് എത്തുകയായിരുന്നു.

ഇന്നലെ തലസ്ഥാനമായ ധാക്കയിൽ 52 പേരാണ് കൊല്ലപ്പെട്ടത്. പകുതിയിലേറെ പേരുടെ മരണവും പൊലീസ് വെടിവെപ്പിലാണെന്ന് ധാക്ക മെഡിക്കൽ കോളേജ് വാർത്ത ഏജൻസികളോട് പ്രതികരിച്ചു. നരസിങ്ഡി ജില്ലയിലെ ജയിൽ അക്രമികൾ തകർക്കുകയും നൂറോളം കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ നിരവധി സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി.

അതേസമയം, ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇന്നലെ മാത്രം വടക്കുകിഴക്കൻ അതിർത്തി പോയിന്‍റുകളിലൂടെ 300-ലധികം പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഭൂരിഭാഗവും ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments