Sunday, September 8, 2024

HomeMain Storyകെ കെ രമയുടെ പിതാവ് കെ കെ മാധവൻ അന്തരിച്ചു

കെ കെ രമയുടെ പിതാവ് കെ കെ മാധവൻ അന്തരിച്ചു

spot_img
spot_img

കോഴിക്കോട്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും വടകര എംഎൽഎയുമായ കെ കെ രമയുടെ പിതാവ് കെ കെ മാധവൻ (87) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ വൈകിട്ട് ആറിന് നടക്കും.

എം കെ കേളപ്പൻ, യു കുഞ്ഞിരാമൻ, എം കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1958-ൽ ‘ദേശാഭിമാനി’യുടെ ഏജൻ്റും പത്രവിതരണക്കാരനുമായി. ഉള്ളിയേരി, കാക്കഞ്ചിറ, കാവുന്തറ, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ പത്രവിതരണം നടത്തിയതും കൊണ്ട് ജനങ്ങളുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. 15 വർഷത്തോളം ഈ മേഖലയിൽ ദേശാഭിമാനി ലേഖകൻ കൂടിയായിരുന്നു മാധവൻ.

സിപിഎം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1979 മുതൽ 5 വർഷം നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റും തുടർന്ന് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. പിന്നെ ആദ്യത്തെ ജില്ലാ കൗൺസിൽ വന്നപ്പോൾ അതിൽ അംഗമായിരുന്നു. 2012 മെയ് നാലിന് ടി പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് ശേഷം അദ്ദേഹം സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments