Sunday, September 8, 2024

HomeMain Storyഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് (24 ബുധൻ) കിക്കോഫ്

ഒളിമ്പിക്‌സ് ഫുട്‌ബോളിന് ഇന്ന് (24 ബുധൻ) കിക്കോഫ്

spot_img
spot_img

പാരീസ്: ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണ്. എന്നാൽ, മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. പുരുഷ ഫുട്‌ബോളിൽ ഗ്രൂപ്പ് സി യിൽ സ്പെയിൻ ഉസ്‌ബെക്കിസ്താനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കോയെയും നേരിടാനിറങ്ങുമ്പോൾ കിക്കോഫാകും. ഇന്ത്യൻ സമയം വൈകീട്ട് 6.30-നാണ് കളി ആരംഭിക്കുന്നത്. അണ്ടർ-23 ടീമുകളാണ് മത്സരിക്കുന്നത്. മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും.

വമ്പന്മാർ കളത്തി
ഫ്രാൻസ്, യു.എസ്., ജപ്പാൻ തുടങ്ങിയ വമ്പൻ ടീമുകൾ ആദ്യദിനത്തിൽ കളിക്കാനിറങ്ങുന്നുണ്ട്.

ന്യൂസീലൻഡ്-ഗിനി, ഈജിപ്ത്-ഡൊമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രൈൻ, ജപ്പാൻ-പാരഗ്വായ് മത്സരങ്ങൾ രാത്രി 8.30-നാണ്. ആതിഥേയരായ ഫ്രാൻസ്-യു.എസ്., മാലി-ഇസ്രയേൽ മത്സരങ്ങൾ രാത്രി 12.30-ന് നടക്കും. മൊത്തം 16 ടീമുകൾ നാല് ഗ്രൂപ്പൂകളിലായി പോരാടും. ഓരോ ഗ്രൂപ്പിലെയും ആദ്യരണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ കടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments