ബെയ്ജിംഗ്: ചൈന മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഗാസയില്‍ ഇടക്കാല ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കം സജീവം. ഗാസയിലെ പ്രധാനപ്പെട്ട സംഘടനകള്‍ ഇക്കാര്യത്തില്‍ ഒരുമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹമാസ്, ഫത്താ ഉള്‍പ്പെടെ 14 സംഘടനകള്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായി ചൈനയുടെ നേതൃത്വത്തില്ഡ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതല്‍ 23 വരെ നടന്ന ചര്‍ച്ചയിലാണു ഐക്യ പലസ്തീന്‍ സര്‍ക്കാരിനു ധാരണയായതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി.
വെസ്റ്റ്ബാങ്കും ജറുസലമും ഉള്‍പ്പെടുന്ന പലസ്തിന്‍ അതോറിറ്റിയുടെ ഭരണം നടത്തുന്ന ഫത്തായും ഗാസയുടെ ഭരണമുള്ള ഹമാസും തമ്മിലുള്ള 17 വര്‍ഷം നീണ്ട ഭിന്നതയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.്, ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും യുഎസ് മുന്‍കയ്യെടുത്ത മധ്യസ്ഥഥ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പലസ്തീനിലെ ചൈനയുടെ ഇടപെടല്‍
ഗാസയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനുള്ള തിരിച്ചടിയാണിത്. ഹമാസുമായി കൈകോര്‍ത്ത ഫത്തായുടെ നടപടിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടനിലുള്ള നെതന്യാഹു അടുത്ത ദിവസം യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കും.