Friday, October 18, 2024

HomeNewsKeralaഅര്‍ജുന്റെ ലോറി ഗംഗാവാലിപ്പുഴയിലെന്ന് സ്ഥിരീകരിച്ചു

അര്‍ജുന്റെ ലോറി ഗംഗാവാലിപ്പുഴയിലെന്ന് സ്ഥിരീകരിച്ചു

spot_img
spot_img

ബംഗളൂരു: ഒന്‍പതു ദിവസം മുമ്പ്  കര്‍ണാടകയിലെ ഷിരൂരിലെ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനിന്റെ ലോറി ഗംഗാവാലി നദിയിലുണ്ടെന്ന് സ്ഥിരീകരണം. ഗംഗാവലിയില്‍ നദിയില്‍ കാണാതായ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡസാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.  ബൂം എക്സവേറ്റര്‍ ഉപയോഗിച്ച് ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു.  ട്രക്ക് ആര്‍ജുന്റെതാണെന്ന് കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു.  കണ്ടെത്തിയത് ഭാരത് ബെന്‍സിന്റെ  ട്രക്കാണെന്നും പൊലീസ് പറയുന്നു.

ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. ഗംഗാവലി നദിയില്‍ അര്‍ജുന്റെ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ പുരോഗമിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കനത്ത കാറ്റ് വീശുന്നതിനാലും കുത്തൊഴുക്ക് കൂടിയതിനാലും ഇന്ന് ഇനി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി.  

പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്.  നാവിക സേനയുടെ സംഘം ലോറി കണ്ടെത്തിയ സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌കക്കരമാണ്. എത്രത്തോളം മണ്ണ്  നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുള്ളു. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പോലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

16ന് രാവിലെയാണ് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments