Sunday, September 8, 2024

HomeNewsKeralaജനങ്ങള്‍ക്കിടയിലെ രൂക്ഷമായ എതിര്‍പ്പ്: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിന്റെ 60 ശതമാനം വരെ കുറയ്ക്കാന്‍...

ജനങ്ങള്‍ക്കിടയിലെ രൂക്ഷമായ എതിര്‍പ്പ്: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിന്റെ 60 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനം

spot_img
spot_img

തിരുവനന്തപുര: സംസ്ഥാനത്ത് ഒറ്റടയിക്ക് പത്ത് മടങ്ങ് വരെ വര്‍ധിപ്പിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസിന്റെ 60 ശതമാനം വരെ കുറയ്ക്ക്ാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച കൊടും വര്‍ധനവിനെതിരേ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു. സിപിഎമ്മിനുള്ളിലും ഒരു വിഭാഗത്തിന് ഈ ഫീമമായ പെര്‍മിറ്റ് വര്‍ധനവിനെതിരേ വികാരം ഉയര്‍ന്നിരുന്നു.ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഒടുവില്‍ ഫീസ് കുറയ്്കാന്‍ തീരുമാനിച്ചത്. അപ്പോഴും പഴയ ഫീസ് നിരക്കിന്റെ നാലു മടങ്ങ് വര്‍ധനവ് സര്‍ക്കാരിന് ലഭിക്കും,.
ു. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നതായും 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുമെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ ചതുരശ്ര മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.

2023 ഏപ്രില്‍ ഒന്നിന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ ഒന്നിന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments