Sunday, September 8, 2024

HomeNewsKeralaകേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

spot_img
spot_img

തൃശൂർ: കേരള സാഹിത്യ അക്കാദമി 2023-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിത സാവിത്രി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സിൻ മികച്ച നോവൽ. കൽപറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ കവിതാവിഭാഗത്തിലും എൻ. രാജന്റെ ‘ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്’ ചെറുകഥാവിഭാഗത്തിലും പുരസ്കാരങ്ങൾ നേടി.

നാടകം ഗിരീഷ് പി.സി പാലം (ഇ ഫോർ ഇഡിപ്പസ്) സാഹിത്യവിമർശം പി. പവിത്രൻ(ഭൂപടം തലതിരിക്കുമ്പോൾ), വൈജ്ഞാനികസാഹിത്യം ബി. രാജീവൻ(ഇന്ത്യയെ വീണ്ടെടുക്കൽ), ജീവചരിത്രം കെ. വേണു( ഒരന്വേഷണത്തിന്റെ കഥ), യാത്രാവിവരണം നന്ദിനി മേനോൻ(ആംചോ ബസ്തർ), വിവർത്തനം എ.എം ശ്രീധരൻ(കഥാകദികെ), ബാലസാഹിത്യം ഗ്രേസി(പെൺകുട്ടിയും കൂട്ടരും), ഹാസസാഹിത്യം സുനീഷ് വരനാട് (വാരനാടൻ കഥകൾ) എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം കെ.വി കുമാരൻ, പ്രേമ ജയകുമാർ, പി.കെ ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്ക്.

മികച്ച ഉപന്യാസത്തിനുള്ള സി.ബി കുമാർ അവാർഡ് കെ.സി നാരായണന്റെ ‘മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും’, വൈദികസാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് കെ.എൻ ഗണേശിന്റെ തഥാഗതൻ, വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ പിള്ള അവാർഡ് ഉമ്മുൽ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം, ചെറുകഥയ്ക്കുള്ള ഗീതാഹിരണ്യൻ പുരസ്കാരം സുനു എ.വിയുടെ ഇന്ത്യൻ പൂച്ച, യുവകവിതാ അവാർഡ് ആദിയുടെ പെണ്ണപ്പൻ, സാഹിത്യവിമർശനത്തിനുള്ള പ്രൊഫ.എം അച്യുതൻ അവാർഡ് ഒ.കെ സന്തോഷ്, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം പ്രവീൺ കെ.ടി( സീത- എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവ അർഹമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments