പാരീസ്: ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ ഫ്രാന്‍സിലെ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം. പാരീസിലെ അതിവേഗ റെയില്‍വേ ശൃംഖലയ്ക്ക് നേരെയാണ് വ്യാപകമായ ആക്രമണം ഉണ്ടായത്. ഇതോടെ അതിവേഗ റെയില്‍ ഗതാഗതത്തിന്റെ നെറ്റ് വര്‍ക്ക് പൂര്‍ണമായും തകരാറിലായി.
ഇതോടെ നിരവധി റൂട്ടുകളിലെ റെയില്‍ സര്‍വീസ് താത്കാലികമായി റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച്ച എങ്കിലും കുറഞ്ഞത് വേണ്ടിവരും.
പാരീസില്‍ നിന്നും വടക്കന്‍, കിഴക്കന്‍ മേഖലകളിലേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ഇതോടെ ട്രയിനുകള്‍ വ്യത്യസ്ത ട്രാക്കുകളിലേക്ക് വഴിതിരിച്ചുവിട്ടു. എന്നാല്‍ പിന്നീട് പല സര്‍വീസുകളും റദ്ദാക്കി. വ്യക്തമായ പ്ലാനോടെയായിരുന്നു ആക്രമണം നടത്തിയതെന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 11 നാണ ് പാരീസില്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിംക്‌സ് തുടക്കമാകുന്നത്. ഈ സമയത്ത് തന്നെ റെയില്‍വേ ശൃംഖലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അട്ടിമറിയാണ് ലക്ഷ്യമിട്ടതെന്നാണ് ആദ്യ സൂചനകള്‍