Saturday, September 7, 2024

HomeNewsIndiaഅഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടു

അഞ്ച് വർഷത്തിനിടെ 633 ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടു

spot_img
spot_img

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 633 ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടതായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ‘ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2019-2024 വർഷങ്ങളിലായി 633 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ലോകസഭയിൽ രേഖാമൂലം അറിയിച്ചു. ആരോഗ്യപരമായും, സ്വാഭാവിക കാരണങ്ങളായും, അപകടങ്ങളിലും ആണ് ഈ മരണങ്ങൾ ഉണ്ടായതെന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് കാനഡയിലും , അമേരിക്കയിലും , യു കെ യിലും ആസ്ട്രേലിയയും ആണെന്നും മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുമായി നിരന്തരമായി സമ്പർക്കം പുലർത്താറുണ്ട് എന്നും, അവർക്കു വേണ്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് എന്നും, മദദ് എന്ന വെബ് പോർട്ടലിൽ വിദ്യാർത്ഥികളോട് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടാറുണ്ട് ., സാദ്ധ്യമായ എല്ലാ സഹായവും ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകാറുണ്ടെന്നും മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. വിദേശ രാജ്യങ്ങളിലെ വിവിധ സ്ഥാനപതി കാര്യാലയങ്ങളിൽ ലഭിച്ച , മരണപ്പെട്ട ഇൻഡ്യൻ വിദ്യാർത്ഥികളുടെ എണ്ണം, അവയിൽ ആക്രമണം കാരണം കൊല്ലപ്പെട്ടവരുടെ എണ്ണം യഥാക്രമത്തിൽ ചുവടെ ചേർക്കുന്നു . രാജ്യം, ആകെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം , ആക്രമണം മൂലമുള്ള മരണം കാനഡ , ആകെ വിദ്യാർത്ഥികളുടെ മരണം – 172, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 9അമേരിക്ക – ആകെ വിദ്യാർത്ഥികളുടെ മരണം – 108, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 6യു കെ – ആകെ വിദ്യാർത്ഥികളുടെ മരണം – 58, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 1ഓസ്ട്രേലിയ – ആകെ വിദ്യാർത്ഥികളുടെ മരണം – 57, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 1റഷ്യ – ആകെ വിദ്യാർത്ഥികളുടെ മരണം – 37, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 0ജർമനി – ആകെ വിദ്യാർത്ഥികളുടെ മരണം – 24, ആക്രമണത്തിൽ കൊല്ലപ്പെട്ടവർ – 0ഇറ്റലി , യുക്രെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ ഇതേ കാലയളവിൽ 18 വീതം വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്തു. അർമേനിയ , ഫിലിപ്പൈൻസ് , കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിൽ ഇതേ കാലയളവിൽ ഓരോന്നിലും 7 വീതം വിദ്യാർത്ഥികൾ മരണപ്പെടുകയും ചെയ്തു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments