Friday, October 18, 2024

HomeNewsKeralaഭാരവാഹിയോഗത്തിലെ വിമര്‍ശനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തി ; മിഷന്‍ 2025 ക്യാമ്പില്‍ നിന്ന്...

ഭാരവാഹിയോഗത്തിലെ വിമര്‍ശനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തി ; മിഷന്‍ 2025 ക്യാമ്പില്‍ നിന്ന് വിട്ടുനിന്നു

spot_img
spot_img

തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പങ്കെടുത്ത ഭാരവാഹി യോഗത്തില്‍ തനിക്കെതിരെയുണ്ടായ വിമര്‍ശനത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തി. . ഇതേ തുടര്‍ന്ന് തദ്ദേശത്തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ക്യാമ്പ് എക്സിക്യൂട്ടിവില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു. ഇനി ഹൈക്കമാന്റ് ആവശ്യപ്പെടുന്ന മുറയ്ക്കാവും പ്രതിപക്ഷനേതാവ് തദ്ദേശത്തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ പങ്കെടുക്കുകയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം തന്നെ അറിയിക്കാതെ നടത്തിയ കെ.പി.സി.സി ഭാരവാഹിയോഗത്തിലെ വിമര്‍ശനങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിലും അദ്ദേഹത്തിന് അമര്‍ഷമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് പരാതി നല്‍കാനും അലോചിച്ചേക്കും. ഇതോടെ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടേക്കും.

ഡി.സി.സി നേതൃയോഗങ്ങളില്‍ വയനാട് ക്യാമ്പ് എകസിക്യൂട്ടീവ് തീരുമാനങ്ങള്‍ പ്രതിപക്ഷനേതാവ് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ തലസ്ഥാനത്തെ ഡി.സി.സി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കെ.പി.സി.സിക്ക് പുറത്തിറക്കിയ ആറ് പേജുള്ള സര്‍ക്കുലറിന് പുറമേ നാല് നിര്‍ദ്ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ പ്രതിപക്ഷനേതവ് പുറത്തിറക്കിയതാണ് വിഷയമായി ചില ജനറല്‍ സെക്രട്ടറിമാര്‍ ഉയര്‍ത്തിയത്.

കെ.പി.സി.സി അദ്ധ്യക്ഷനുള്‍പ്പെടെ 22 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷനേതാവിനെതിന് അനുകൂലമായി രണ്ട് പേരരാണ് സംസാരിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. നിരന്തരമായി പ്രതിപക്ഷനേതാവിനെതിരെ ഉയരുന്ന പരാതികളില്‍ അദ്ദേഹത്തിന്റെ ക്യാമ്പും അസ്വസ്ഥരാണ്. വാര്‍ത്ത പുറത്തായത് അന്വേഷിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും മുതിര്‍ന്ന നേതാവ് കെ. മുരളീധരനും വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments