Sunday, September 8, 2024

HomeMain Storyക്രിസ്തുവിന്റെ അന്ത്യത്താഴത്തെ കളിയാക്കി ഒളിമ്പിക്‌സ് ഉദ്ഘാടത്തില്‍ ദൃശ്യാവിഷ്‌കാരമെന്നാരോപിച്ച് വിവാദം

ക്രിസ്തുവിന്റെ അന്ത്യത്താഴത്തെ കളിയാക്കി ഒളിമ്പിക്‌സ് ഉദ്ഘാടത്തില്‍ ദൃശ്യാവിഷ്‌കാരമെന്നാരോപിച്ച് വിവാദം

spot_img
spot_img

പാരിസ്:  വര്‍ണാഭമായി നടത്തിയ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ വിവാദമായി  ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയില്‍ നടത്തിയ പാരഡി അവതരണം. ഈ പാരഡി അവതരണം   ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുള്ളതാണെന്നാരോപിച്ച് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍  ശക്തമായ വിമര്‍ശനവുമാി രംഗത്തെത്തി.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴം ചിത്രത്തില്‍ ക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാ ഇരിക്കുന്നത്.  അല്പവസ്ത്രധാരിയായ സ്ത്രീഇതില്‍ ഉണ്ട്.്. കൂടാതെ നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും ശരീരത്തില്‍ഒരു യുവാവ് നടത്തിുയ  പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇയാളുടെ പിന്നില്‍ നിന്ന കലാകാരന്‍മാരും ഡാവഞ്ചിയുടെ പെയിന്റിങിലേതുപോലെയാണ് നില്‍ക്കുന്നത്. ഇത് തന്റെ അവസാന അത്താഴം എന്ന് പറയുന്ന രീതിയിലുള്ള അഭിനയം ആണ് നീലകളര്‍ ശരീരത്ത് പൂശിയ കലാകാരന്റേത്. . . മനുഷ്യര്‍ തമ്മില്‍ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം.

കലാപ്രകടനം അതിരു കടന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ക്രിസ്ത്യാനി സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലാണ് ഇത്തരത്തിലൊരു പ്രകടനം നടത്തിയതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. യേശുക്രിസ്തുവിനെ സ്ത്രീയായി ചിത്രീകരിച്ചുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments