Saturday, December 21, 2024

HomeMain Storyചൈനയില്‍ വീണ്ടും കോവിഡ് തീവ്രവ്യാപനം; ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി

ചൈനയില്‍ വീണ്ടും കോവിഡ് തീവ്രവ്യാപനം; ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി

spot_img
spot_img

ബെയ്ജിങ്: ലോകം പതിയെ സാധാരണ നിലയിലേക്ക് വരാനൊരുങ്ങുമ്പോള്‍ കോവിഡ് പ്രഭവ ഭൂമിയായ ചൈനയില്‍ വീണ്ടും തീവ്രവ്യാപനം. മാസങ്ങള്‍ക്കിടെ ഏറ്റവും കടുത്ത വ്യാപനം കണ്ട രാജ്യത്ത് തലസ്ഥാനമായ ബെയ്ജിങ്ങിലുള്‍പെടെ നിയന്ത്രണം കര്‍ശനമാക്കി. 25 നഗരങ്ങളിലായി 400 പേരിലാണ് ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 31 പ്രവിശ്യകളില്‍ 17ലും രോഗം കണ്ടെത്തി. ഡെല്‍റ്റ വകഭേദങ്ങളാണ് തിരിച്ചറിഞ്ഞത്.

31 പ്രവിശ്യകളിലെയും പ്രാദേശിക ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ആവശ്യമില്ലെങ്കില്‍ വീട്ടില്‍നിന്ന് പുറത്തുപോകരുതെന്നാണ് പ്രധാന നിര്‍ദേശം. വ്യാപന സാധ്യതയുള്ള 20 മേഖലകളില്‍ യാത്രക്ക് പ്രത്യേക വിലക്കുണ്ട്.

നാന്‍ജിങ്, യാങ്‌സൂ പ്രവിശ്യകളില്‍ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തി. ബെയ്ജിങ്ങില്‍ 13 റെയ്ല്‍ ലൈനുകളില്‍ സര്‍വീസ് റദ്ദാക്കി. 23 സ്‌റ്റേഷനുകളില്‍ ടിക്കറ്റ് വില്‍പന നിര്‍ത്തി.

വുഹാന് പുറമെ യാങ്‌സു, ഷെങ്‌സു എന്നിവിടങ്ങളിലും കൂട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പട്ടണം വിടാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ബെയ്ജിങ്ങിലും പരിശോധന വ്യാപകമാക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments