Thursday, April 3, 2025

HomeMain Storyഒളിമ്പിക്‌സ് ഗുസ്തി സെമിയില്‍ ബജ്‌റംഗ് പുനിയക്ക് തോല്‍വി; ഇനി മത്സരം വെങ്കലത്തിനായി

ഒളിമ്പിക്‌സ് ഗുസ്തി സെമിയില്‍ ബജ്‌റംഗ് പുനിയക്ക് തോല്‍വി; ഇനി മത്സരം വെങ്കലത്തിനായി

spot_img
spot_img

ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയക്ക് സെമിയില്‍ തോല്‍വി.

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയാണ് താരത്തെ തോല്‍പ്പിച്ചത്. 125 എന്ന സ്‌കോറിനായിരുന്നു ബജ്‌റംഗ് പുനിയയുടെ തോല്‍വി. താരത്തിന് ഇനി വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്.

ഒളിമ്പിക്‌സ് ഗുസ്തി ചരിത്രത്തില്‍ രാജ്യത്തിന്റെ ഏഴാം മെഡല്‍ ഉറപ്പിക്കാനായിരുന്നു ബജ്‌റംഗ് പുനിയ ഗോദയിലിറങ്ങിയത്. എന്നാല്‍ അസര്‍ബൈജാന്‍ താരം തുടക്കത്തില്‍ തന്നെ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments