Saturday, September 7, 2024

HomeMain Storyസ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി, ഇഡിയ്‌ക്കെതിരായ അന്വേഷണത്തിന് സ്റ്റേ

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി, ഇഡിയ്‌ക്കെതിരായ അന്വേഷണത്തിന് സ്റ്റേ

spot_img
spot_img

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന് ഹൈക്കോടതിയുടെ സ്‌റ്റേ.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചതിനെതിരേ ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനന്‍ അധ്യക്ഷനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചതെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇ.ഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമീഷനെ നിയമിച്ചത്.

ഇ.ഡിക്ക് ഇത്തരത്തിലൊരു ഹരജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments