Thursday, January 2, 2025

HomeMain Storyഅഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാന്‍ തയാറാന്ന് ചൈന

അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാന്‍ തയാറാന്ന് ചൈന

spot_img
spot_img

ബെയ്ജിങ്: താലിബാനുമായി “സൗഹൃദബന്ധം’ സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് ചൈന. അഫ്ഗാനില്‍ താലിബാന്‍ അധിപത്യം ഉറപ്പിച്ച്, മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ പ്രതികരണം.

“സ്വന്തം വിധി നിര്‍ണയിക്കാനുള്ള അഫ്ഗാന്‍ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാന്‍ തയാറാണ്’ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് തിങ്കളാഴ്ച പറഞ്ഞു.

അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താലിബാന്‍ ഉന്നത പ്രതിനിധി സംഘം കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തു. അഫ്ഗാനുമായി 76 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ചൈന പങ്കിടുന്നത്.

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടനും പ്രതികരിച്ചു. താലിബാനുമായി പോരാടുന്നതിന് ബ്രിട്ടനും നാറ്റോ സേനയും തിരികെ അഫ്ഗാനിലേക്ക് പോകില്ലെന്നും പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അഫ്ഗാന്‍ വീണ്ടും താലിബാന്‍ ഭരണത്തിലേക്ക് വരുന്നത്. താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിനു പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹും രാജ്യം വിട്ടിരുന്നു. താലിബാന്‍ മേധാവി മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments