ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സംഘടനാ പാടവത്തിന്റെ നിറസാന്നിധ്യമായ ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ വാശിയേറിയ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ തിരഞ്ഞെടുപ്പ് വളരെ വിധി നിര്‍ണ്ണായകമായിരുന്നു. പ്രസ്തുത തിരഞ്ഞെടുപ്പില്‍ വിളയിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ജോഷി വള്ളിക്കളത്തില്‍ ഇപ്പോഴത്തെ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവിധ അഭിനന്ദനങ്ങളും നേരുകയുണ്ടായി.
തിരഞ്ഞെടുപ്പ് ഏറ്റവും സമാധാനപരവും അടുക്കും ചിട്ടയോടും നടത്തുന്നതിന് നേതൃത്വം കൊടുത്ത ചെയര്‍മാന്‍ റോയി നെടുംകോട്ടില്‍, വൈസ് ചെയര്‍മാന്‍ ജോസഫ് നെല്ലുവേലില്‍, കമ്മറ്റിയംഗങ്ങളായ ജോയി വച്ചാച്ചിറ, ജയചന്ദ്രന്‍, ജെയിംസ് കട്ടപ്പുറം എന്നിവര്‍ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നന്ദിയും രേഖപ്പെടുത്തി.
ആഗസ്റ്റ് 29 ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 9 മണിവരെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് അസോസിയേഷന്റെ ഓണാഘോഷവേളയില്‍ വച്ച് പുതിയ ഭാരവാഹികളെ സദസിന് പരിചയപ്പെടുന്നതാണ്. ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും അസോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യേകം ക്ഷണിക്കുന്നു.