Sunday, December 29, 2024

HomeMain Storyവി സി നിയമനം: ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

വി സി നിയമനം: ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

spot_img
spot_img

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വി സി നിയമന സമിതിയുടെ ഘടന മാറ്റും.

ഗവര്‍ണ്ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. സേര്‍ച്ച്‌ കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. വരുന്ന സഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം.

ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമം നടക്കുന്നതിനിടെയാണ് സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ശുപാര്‍ശ സമര്‍പ്പിക്കുന്നത്.

മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments