Sunday, September 8, 2024

HomeMain Storyരാഹുല്‍ വീണ്ടും എംപി; 137 ദിവസങ്ങള്‍ക്കു ശേഷം ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

രാഹുല്‍ വീണ്ടും എംപി; 137 ദിവസങ്ങള്‍ക്കു ശേഷം ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച്‌ ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി.

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു.

137 ദിവസങ്ങളുടെ അയോഗ്യതയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുക. ഇതോടെ നാളെ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.നാളെയും മറ്റെന്നാളുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയ ഗൗരവ് ഗൊഗോയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.

രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച്‌ സൂറത്ത് കോടതി വിധി വന്നതിനു പിന്നാലെ, ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. വിധിക്കെതിരായ അപ്പീല്‍ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹൂല്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയെങ്കിലും സുപ്രീം കോടതിയില്‍ നിന്ന് രാഹുലിന് അനുകൂല വിധി നേടാനായി.

രാഹുലിന് പരമാധി ശിക്ഷ നല്‍കിയതിനു വിചാരണക്കോടതി കാരണം കാണിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചത്. രാഹുലിന്റെ അപ്പീലിലെ അന്തിമ വിധിക്കു വിധേയമായിരിക്കും സ്റ്റേയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments