കാലിഫോര്‍ണിയ: ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കുടുംബത്തോടൊപ്പം വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ ഋഷി സുനക് കലിഫോര്‍ണിയയില്‍ എത്തി.
ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും പെണ്മക്കളായ കൃഷ്ണയും അനൗഷ്കയും തിരക്കേറിയ സാന്താ മോണിക്ക പിയറിലിരുന്ന് ഗെയിമുകള്‍ കളിക്കുന്ന ചിത്രങ്ങള്‍ ദേശീയ മധ്യമങ്ങള്‍ പ്രസ്ദീകരിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഋഷി സുനകിന്റെ സ്വന്തം സമൂഹമധ്യമ അക്കൗണ്ടുകളില്‍ അവധിക്കാല ചിത്രങ്ങള്‍ ലഭ്യമല്ല.
ഭാര്യയെ കണ്ടുമുട്ടിയതും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ സമയം ചെലവഴിച്ചതുമായ സ്ഥലമാണ് സുനകിന് കലിഫോര്‍ണിയ. അതിനാല്‍ ഇവിടെ അവധി ആഘോഷിക്കുന്നത് സന്തോഷം നല്‍കുമെന്നും ഋഷി സുനക് പറഞ്ഞു. ഋഷി സുനകിന്റെയും കുടുംബത്തിന്റെയും അവധിക്കാല ചിത്രങ്ങള്‍ നിരവധി ആളുകളാണ് സമൂഹമധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ളത്. ഇന്‍ഫോസിസ് സ്ഥാപക ചെയര്മാന് എന്‍. ആര്. നാരായണ മൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മകളാണ് ഇന്ത്യക്കാരിയായ അക്ഷത മൂര്‍ത്തി.