Sunday, September 8, 2024

HomeMain Storyമുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ആദായനികുതി റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ആദായനികുതി റിപ്പോര്‍ട്ട്

spot_img
spot_img

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ ആദായനികുതി റിപ്പോര്‍ട്ട് പുറത്ത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.

നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നാണ് വിവാദം.

വീണയുടെ ഇടപാട് നിയമവിരുദ്ധമാണെന്നാണ് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് യാതൊരു സേവനവും നല്‍കാതെ പണം നല്‍കിയിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ആരോപണം തള്ളി സിഎംആര്‍എല്‍ രംഗത്ത് എത്തി. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments