നിയമി: യു.എസ്, ജര്‍മനി, ഫ്രാന്‍സ്, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള നയതന്ത്ര ജീവനക്കാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം.
ഈ രാജ്യങ്ങള്‍ അട്ടിമറിയില്‍ എതിര്‍പ്പ് അറിയിച്ചും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണ അറിയിച്ചും നിലപാടെടുത്തവയാണ്.
അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിന് തിരി?ച്ചേല്‍പിച്ചില്ലെങ്കില്‍ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് നൈജീരിയയുടെ നേതൃത്വത്തില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.