ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഫ്ളോറിഡയിലെ ജാക്ക്സോണ്വില്ലിലെ ജനറല്‍ സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. ആഫ്രിക്കന്‍ വംശജരായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
വെടിവെപ്പ് നടത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. വംശീയാക്രമണമാണ് ഫ്ലോറിഡയിലുണ്ടായതെന്ന് ജാക്കസോണ്വില്ലിലെ പൊലീസ് മേധാവി അറിയിച്ചു. അതേസമയം, ആക്രമണം നടത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി ഒറ്റക്കാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടില്ല. എ.ആര്15 റൈഫിളാണ് ഇയാള്‍ കൊലപാതകത്തിനായി ഉപയോഗിച്ചത്. റൈഫിളില്‍ സ്വാസ്തിക ചിഹ്നവും പതിച്ചിരുന്നു. ഡോളര്‍ ജനറലിന്റെ സ്റ്റോറിലേക്ക് ഇയാള്‍ മുഖം മൂടി ധരിച്ചാണ് കയറി പോയതെന്നും പൊലീസ് വ്യക്തമാക്കി.