Thursday, March 13, 2025

HomeMain Storyപറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയൂ, ട്രംപി​നെ വെല്ലുവിളിച്ച് കമല ഹാരിസ്

പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയൂ, ട്രംപി​നെ വെല്ലുവിളിച്ച് കമല ഹാരിസ്

spot_img
spot_img

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപി​നെ വെല്ലുവിളിച്ച് കമല ഹാരിസ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയുവെന്ന് ട്രംപിനോട് കമല പറഞ്ഞു. തന്റെ വൈറ്റ് ഹൗസിലേക്കുള്ള പാത വ്യക്തമാണെന്നും ട്രംപ് തീരുമാനത്തിൽ പുനപരിശോധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പ​ങ്കെടുക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. ഇതോടെയാണ് ​​ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ് രംഗത്തെത്തിയത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പിന്തുണ വർധിക്കുകയാണ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന്റെ പിന്തുണ എട്ട് ശതമാനം വർധിച്ചിട്ടുണ്ട്. അപ്രുവൽ റേറ്റിങ്ങിൽ 43 ശതമാനം പേർ കമലഹാരിസിന് അനുകൂലമായി വോട്ട് ചെയ്യുമ്പോൾ 42 ശതമാനം പേർ എതിരാണ്. എ.ബി.സി ന്യൂസും ഇപ്സോസും ചേർന്ന് നടത്തിയ പോളിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞയാഴ്ച ഇതേ പോൾ പ്രകാരം കമല ഹാരിസിനെ 35 ശതമാനം പേരാണ് അനുകൂലിച്ചത്. 46 ശതമാനം എതിർക്കുകയും ചെയ്തു. പ്രത്യകിച്ച് രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത വോട്ടർമാരുടെ പിന്തുണ കമല ഹാരിസിന് കൂടുതലായി കിട്ടുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരം വോട്ടർമാരിൽ 44 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനാണ് കഴിഞ്ഞയാഴ്ച ഇത് 28 ശതമാനം മാത്രമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments