പാരിസ് : ഗുസ്തി 50 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് കോടതിക്കു മുന്നിലേക്ക് പോകുന്നത്. . കായിക കോടതിയുടെ ഉത്തരവ് വ്യാഴാഴ്ച പ്രഖ്യാപിക്കും.
വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കിയിരുന്നു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിനാണ് ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അതേസമയം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിന്റെ നിലപാട്.
ഒളിംപിക്‌സ് വില്ലേജിലെ ക്ലിനിക്കിലാണ് വിനേഷ് ഫോഗട്ട് ഇപ്പോഴുള്ളത്. വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രംഗത്തെത്തി. കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ഹൃദയത്തില്‍ വിനേഷ് ചാംപ്യനാണെന്ന് രാഷ്ട്രപതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ”പാരിസ് ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും ആവേശത്തിലാക്കുന്നതാണ്. അയോഗ്യയാക്കപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും 14 ബില്യന്‍ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ വിനേഷ് ഇപ്പോഴും ചാംപ്യനാണ് രാഷ്ട്രപതി വ്യക്തമാക്കി. തൂക്കത്തില്‍ 100 ഗ്രാം വ്യത്യാസം വന്നതോടെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. കായിക ലോകം ഒന്നടങ്കം ഈ സംഭവത്തില്‍ അത്ഭുതപ്പെട്ടിരിക്കയാണ്. നിരവധി തവണ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് പരിചയമുള്ള വിനേഷിന് ഇത്തരത്തിലൊരവസ്ഥ ഉണ്ടായത് വലിയ ചര്‍ച്ചയുമായി. ഗുസ്തി ഫെഡറേഷനുമായി തര്‍ക്കമുണ്ടാവുകയും ബിജെപി എംപിക്കെതിരേ പരസ്യമായി രംഗത്തിറങ്ങുകയുമൊക്കെ ചെ്‌യ്ത് ശ്രദ്ധേയയായ വ്യക്തികൂടിയാണ് വിനേഷ്