ന്യൂഡല്‍ഹി: ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനെ തുടര്‍ന്ന് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഗുസ്തി ഫെഡറേഷനെതിരേ രംഗത്ത്. ഗുസ്തി ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തിട്ടും ഫെഡറേഷന്‍ പ്രസിഡന്റ് അനാവശ്യ ഇടപെടല്‍ നടത്തുന്നതായി ആരോപണം, .ഫെഡറേഷന്‍ പ്രസിഡന്റ് ഒളിമ്പിക്‌സ് ഗ്രാമത്തിലെത്തി തീരുമാനങ്ങള്‍ക്ക് നിര്‍ദേശം നല്കുന്നതായും വിനേഷ് ഫാഗോട്ട് ആരോപിച്ചു. ഫെഡറേഷനെതിരേ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിനേഷിന്റെ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ വീണ്ടുമൊരു പോരാട്ടത്തിന് താന്‍ തയാറെടുക്കുന്നുവെന്ന ലൂചനയാണ് വിനേഷ് വ്യക്തമാക്കുന്നത്.
വനിത ഗുസ്തിയില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവര്‍ണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ട് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.
ഭാര പരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. കലാശപ്പോരില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്‌സ് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിന് പോലും അര്‍ഹതയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരേ അന്താരാഷ്ട്ര് കായിക കോടതിയെ സമീപിച്ച വിനേഷിന്റെ ഹര്‍ജി കോടതി സ്വീകരിച്ചു.
നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വര്‍ണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവന്‍. എന്നാല്‍, ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്‌സിനെത്തിയിരുന്നത്.
പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.