കല്‍പ്പറ്റ : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മൂലം സകലവും നഷ്ടമായ ദുരിതബാധിതരോട്് ബാങ്കുകളുെട കൊടും ക്രൂരത:
സര്‍ക്കാര്‍ വക ദുരിതാശ്വാസ തുക
അക്കൗണ്ടില്‍ എത്തിയപ്പോള്‍ ഇഎംഐ പിടിച്ചുപറിച്ച് ബാങ്ക്. വയനാട്ടിലെ ദുരന്തബാധിതരില്‍ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടന്‍ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി യുടെയും സര്‍ക്കാരിന്റെയും ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് ഈ തീരുമാനം. ചൂരല്‍മലയിലെ കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് വായ്പ എടുത്തവരില്‍ നിന്ന് ഇഎംഐ പിടിച്ചു. സര്‍ക്കാരില്‍ നിന്നുളള അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെയാണ് അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിരുന്ന തുക ഒറ്റയടിക്ക് പിടിച്ചിരിക്കുന്നത്.
ചൂരല്‍മല ഗ്രാമീണ ബാങ്കില്‍ നിന്ന് വീടുപണിക്ക് വേണ്ടി 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോളുടെ അക്കൗണ്ടില്‍ സര്‍്ക്കാരിന്റെ ദുരിതാശ്വാസ തുതക എത്തിയ പ്പോള്‍ ആ തുക ബാങ്ക് പിടിച്ചു. ഇതേ പോലെ മുണ്ടക്കൈ ചൂരല്‍മല പുഞ്ചിരി മട്ടം എന്നിവിടങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികള്‍ വായ്പയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗ്രാമീണ ബാങ്കിനെയാണ്. ഉരുള്‍പ്പൊട്ടലിന്റെ ഇരയായ ഈ പാവപ്പെട്ടവരുടെ പണമാണ് സര്‍ക്കാര്‍ സഹായം വന്ന ഉടനെ പിടിച്ചത്.
പശുക്കളെ വാങ്ങാനാണ് കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് ഉരുള്‍പ്പൊട്ടല്‍ ബാധിതനായ രാജേഷ് വായ്പ എടുത്തത്. വീടും പശുക്കളും എല്ലാം മലവെളളപ്പാച്ചിലില്‍ ഒലിച്ചു പോയി. ജീവന്‍ മാത്രം ബാക്കിയായി. അക്കൌണ്ടിലേക്ക് സര്‍ക്കാരില്‍ നിന്നുളള അടിയന്തിര ധനസഹായം എത്തിയതിന് പിന്നാലെ പക്ഷെ തിരിച്ചടക്കാനുള്ള തുക ബാങ്ക് കൃത്യമായി പിടിച്ചു.
ബാങ്കുകള്‍ വായ്പ എഴുതി തള്ളിയില്ലെങ്കിലും തിരിച്ചടവിന് കുറച്ച് സാവകാശമെങ്കിലും തരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.എന്നാല്‍ എസ് എല്‍ ബി സിയുടെ വിശദ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഗ്രാമീണ ബാങ്കിന്റെ വിശദീകരണം