Sunday, February 23, 2025

HomeMain Storyനരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം: 45 വർഷത്തിന് ശേഷം പോളണ്ടിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി

നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം: 45 വർഷത്തിന് ശേഷം പോളണ്ടിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായിക്കൂടിയാണ് സന്ദർശനം. 1979ൽ മോറാർജി ദേശായ് ആണ് പോളണ്ട് സന്ദർശിച്ച അവസാന ഇന്ത്യൻ പ്രധാനമന്ത്രി.

ഇന്നും നാളെയുമാണ് പ്രധാനമന്ത്രി പോളണ്ടിലുണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തൽ, പ്രതിരോധ മേഖലയിലെ സഹകരണം, സാംസ്‌കാരിക വിനിമിയം തുടങ്ങിയവയും ചർച്ചയാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മെമ്പർ ഡാരിയസ് ജോൺസ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച 2022ൽ 4000 ഇന്ത്യൻ വിദ്യാർഥികളെ യുക്രൈനിൽനിന്ന് തിരിച്ചെത്തിക്കാൻ പോളണ്ട് ഇന്ത്യക്ക് സഹായം നൽകിയിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് 6000ലധികം പോളിഷ് വനിതകൾക്കും കുട്ടികൾക്കും ഇന്ത്യ അഭയം നൽകിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ തെളിവായി വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

പോളണ്ടിൽനിന്ന് മടങ്ങുന്ന പ്രധാനമന്ത്രി ആഗസ്റ്റ് 23ന് യുക്രൈൻ തലസ്ഥാനമായ കിയവിലെത്തും. പ്രസിഡന്റ് സെലൻസ്‌കിയുമായി അദ്ദേഹം ചർച്ച നടത്തും. നേരത്തെ റഷ്യൻ സന്ദർശിച്ച മോദി പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments