Thursday, September 19, 2024

HomeMain Storyഇന്ത്യ-യുക്രൈന്‍ നയതന്ത്രം പുതിയ തലത്തില്‍: നാലു കരാറുകളില്‍ ഇന്ത്യയും യുക്രൈനും ഒപ്പു വച്ചു

ഇന്ത്യ-യുക്രൈന്‍ നയതന്ത്രം പുതിയ തലത്തില്‍: നാലു കരാറുകളില്‍ ഇന്ത്യയും യുക്രൈനും ഒപ്പു വച്ചു

spot_img
spot_img

കീവ്: ഇന്ത്യ-യുക്രൈന്‍ നയതന്ത്രം പുതിയ തലത്തിലെന്ന സൂചന നല്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രൈന്‍ സന്ദര്‍ശനം. യുക്രൈന്‍ സംഘര്‍ഷമേഖലകളിലെ പ്രാഥമിക ചികിത്സയ്ക്കു വേണ്ട മെഡിക്കല്‍ ക്യൂബുകള്‍ ഇന്ത്യ കൈമാറി. റഷ്യ – യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നീക്കങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണവും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിതേടി . ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികള്‍ തേടണമെന്ന് നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. സാംസ്‌കാരിക രംഗത്തും, ഊര്‍ജ്ജ മേഖലയിലും ഉള്ള സഹകരണത്തിന് നാലു കരാറുകളില്‍ ഇന്ത്യയും യുക്രൈനും ഒപ്പു വച്ചു.

സംഘര്‍ഷ മേഖലയിലെത്തി സെലന്‍സ്‌കിയെ ആലിംഗനം ചെയ്ത മോദി, ഇന്ത്യ യുക്രൈന് എതിരല്ലെന്ന സന്ദേശം നല്‍കി. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയാണ് ഇരു നേതാക്കളും നടത്തിയത്. ചില കാഴ്ചപ്പാടുകള്‍ മോദി സെലന്‍സ്‌കിയുമായി പങ്കു വച്ചു എന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. . റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച നടക്കണം എന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. . എന്നാല്‍ സമാധാനശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തവും തുടരണം എന്ന് സെലന്‍സ്‌കി പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments